Category: Physics

രണ്ട് തമോഗര്‍ത്തങ്ങള്‍ കൂടിച്ചേരുന്നിടത്തു നിന്ന് പ്രകാശം പുറപ്പെടുന്നത് ആദ്യമായി കണ്ട് ശാസ്ത്രജ്ഞര്‍!!!

രണ്ട് തമോഗര്‍ത്തങ്ങള്‍ കൂടിച്ചേരുന്നിടത്തു നിന്ന് പ്രകാശം പുറപ്പെടുന്നത് ആദ്യമായി കണ്ട് ശാസ്ത്രജ്ഞര്‍!!! “ശാസ്ത്രജ്ഞര്‍ രണ്ട് തമോഗര്‍ത്തങ്ങള്‍ തമ്മില്‍ കൂടിച്ചേരുന്നിടത്തു നിന്ന് പ്രകാശം പുറത്തു വരുന്നതായി കണ്ടതായി കരുതുന്നു.” രണ്ടു തമോഗര്‍ത്തങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുമ്പോള്‍ അവ സ്പേസ് ടൈമിലോട്ട് തിരമാലകള്‍ പുറപ്പെടിവിക്കുകയും അതു ഭൂമിയില്‍ ഗുരുത്വാകര്‍ഷണത്തിലെ അലകളായി നമ്മള്‍ക്ക് അനുഭവപ്പെടുകയും ചെയ്യുന്നു. പക്ഷേ ആ സംഭവത്തില്‍ ഒരിക്കലും പ്രകാശം പുറപ്പെടിവിക്കുമെന്ന് ശാസ്ത്രജ്ഞര്‍ കരുതിയിട്ടില്ല. കാരണം തമോഗര്‍ത്തങ്ങള്‍ ഒരിക്കലും പ്രകാശം പുറത്തോട്ട് വിടുകയില്ലല്ലോ? Read also: ടൈം ട്രാവല്‍ സാധ്യമാണോ??(Is […]

Read More

നമ്മുടെ ക്ഷീരപഥത്തില്‍ നമ്മളേക്കാള്‍ ബുദ്ധിമാന്മാരായ 36 സംസ്കാരങ്ങളെങ്കിലും ഉണ്ടാകാം!!

നമ്മുടെ ക്ഷീരപഥത്തില്‍ നമ്മളേക്കാള്‍ ബുദ്ധിമാന്മാരായ 36 സംസ്കാരങ്ങളെങ്കിലും ഉണ്ടാകാം!! “നമ്മുടെ ക്ഷീരപഥത്തില്‍ മാത്രം നമ്മള്‍ക്ക് കണ്ടെത്താന്‍ കഴിയാത്ത 36 സംസ്കാരങ്ങളെങ്കിലും ഉണ്ടാകാം. നമ്മള്‍ക്കവയുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലയെന്നേയുള്ളൂ. ഓരോ സംസ്കാരങ്ങള്‍ തമ്മില്‍ കുറഞ്ഞത് 17000 പ്രകാശവര്‍ഷങ്ങള്‍ ദൂരമെങ്കിലും ഉണ്ടാകുമെന്ന് കരുതപ്പെടുന്നു.” ഭൂമിക്കു പുറത്ത് ജീവന്‍ തേടി നമ്മള്‍ അലയാന്‍ തുടങ്ങിയിട്ട് വളരെ നാളുകളായി. ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന ഒരു പഠനത്തില്‍ നമ്മുടെ ക്ഷീരപഥത്തില്‍ മാത്രം ബുദ്ധിമാന്മാരായ 36 സംസ്കാരങ്ങള്‍ രൂപപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ടെന്നും ഓരോ സംസ്കാരങ്ങള്‍ തമ്മില്‍ത്തമ്മില്‍ കുറഞ്ഞത് 17000 […]

Read More

പദാര്‍ത്ഥത്തിന്‍റെ അഞ്ചാമത്തെ അവസ്ഥ ബഹിരാകാശത്ത് ആദ്യമായി നിരീക്ഷണ വിധേയമാക്കി.

“ബഹിരാകാശത്ത് ഒരു പദാര്‍ത്ഥത്തിന്‍റെ അഞ്ചാമത്തെ അവസ്ഥയായ ബോസ്-ഐന്സ്റ്റീന്‍ കണ്ടന്സേറ്റ് നിര്‍മ്മിച്ച് ശാസ്ത്രജ്ഞര്‍” നമ്മള്‍ സ്കൂളില്‍ ഒരു പദാര്‍ത്ഥത്തിന്‍റെ അവസ്ഥകളെ കുറിച്ച് പഠിച്ചിരിക്കുമല്ലോ?  അത് നമ്മള്‍ പഠിച്ചപോലെ ഖരം, ദ്രാവകം, വാതകം എന്നിവയാണല്ലോ? അതു കൂടാതെ പദാര്‍ത്ഥത്തിന് മറ്റ് രണ്ടവസ്ഥയും കൂടിയുണ്ട് അത് പ്ലാസ്മയും ബി.ഇ.സി / ബോസ്-ഐന്സ്റ്റീന്‍ കണ്ടന്‍സേറ്റ് എന്നിവയാണ്. പ്ലാസ്മ സാധാരണയായി നമ്മള്‍ കാണുന്ന ഒരു അവസ്ഥയാണ്. Read Also: നിനച്ചിരിക്കാതെ ബഹിരാകാശത്തുനിന്ന് മരണം തേടി വരുമ്പോള്‍! എന്താണീ പദാര്‍ത്ഥങ്ങളുടെ അവസ്ഥകള്‍? ഒരു വസ്തുവിന്‍റെയുള്ളിലുള്ള ആറ്റങ്ങള്‍ […]

Read More

ഭൂമിയുടെയും സൂര്യന്‍റെയും സ്വഭാവ ഗുണങ്ങള്‍ ഉള്ള ജീവനുണ്ടാകാന്‍ സാധ്യത കല്‍പ്പിക്കുന്ന ഗ്രഹവും അതിന്‍റെ നക്ഷത്രത്തേയും കണ്ടെത്തി ജ്യോതി ശാസ്ത്രജ്ഞര്‍.

“ഭൂമിയുടെ ഇരട്ടിയേക്കാള്‍ കുറച്ച് വലുപ്പം കുറവുള്ള ഈ ഗ്രഹം വലംവെയ്ക്കുന്ന നക്ഷത്രത്തിനു സൂര്യന്‍റെ വലുപ്പമേയുള്ളൂ. ഭൂമിയില്‍ നിന്ന് 3000 പ്രകാശവര്‍ഷം അകലെയാണീ നക്ഷത്രവും ഗ്രഹവും സ്ഥിതിചെയ്യുന്നത്.”  ഇതുവരെ മനുഷ്യനറിവുള്ളതില്‍ വെച്ച് ജീവനുണ്ടാകാന്‍ സാധ്യതയുള്ള ഗ്രഹത്തിന്‍റെയും നക്ഷ്ത്രത്തിന്‍റെയും ജോഡികളെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഗ്രഹം – ഗ്രഹത്തിനു സാധ്യതയുള്ള ഒന്നായിട്ടെ ഇപ്പോള്‍ കണക്കാക്കിയിട്ടുള്ളൂ – അതിന്‍റെ നക്ഷത്രത്തില്‍ നിന്ന് ജലത്തിന് അതിന്‍റെ ദ്രവ്യാവസ്ഥയില്‍ തുടരാന്‍ ആവശ്യമായ ദൂരത്തിലാണ് നിലകൊള്ളുന്നത്. അതിനര്‍ത്ഥം അവിടെ ജീവനുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ്. ഭൂമിയെക്കാള്‍ 1.9 ഇരട്ടി വലുപ്പമുണ്ട് […]

Read More

മില്‍ക്കീ വേ യുടെ കേന്ദ്രത്തിലുള്ള ഭീമാകാരനായ തമോഗര്‍ത്തം സഗിറ്റാരിയസ്സ് എ* (Sagittarius A*) 35 ലക്ഷം വര്‍ഷം മുമ്പ് ഒരു പൊട്ടിത്തെറിയുണ്ടായി!!!

“മില്‍ക്കീ വേ യുടെ നടുവിലെ ആ തമോഗരത്തത്തിലെ ആ വിസ്ഫോടനം നടന്നപ്പോള്‍ നമ്മുടെ ഭൂമിയില്‍ നിന്ന് ദിനോസറുകള്‍ ഇല്ലാണ്ടായിട്ട് 6 കോടി വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു. അതുപോലെ ആഫ്രിക്കയില്‍ നമ്മുടെ പൂര്‍വികന്മാരായ ഔസ്റ്റ്രലോപിത്തിസിനെസ് ചുറ്റിക്കോണ്ടിരിക്കുകയുമായിരുന്നു.” ഈയടുത്തു നടന്ന ഒരു പഠനമനുസ്സരിച്ച് നമ്മുടെ ഗാലക്സിയായ മില്‍ക്കീ വേ യുടെ നടുവിലുള്ള തമോഗര്‍ത്തമായ സഗിറ്റാരിയസ്സ് എ* എന്ന ഭീമാകാരനായ തമോഗര്‍ത്തത്തില്‍ 35 ലക്ഷം വര്‍ഷം മുമ്പ്  ഒരു പൊട്ടിത്തെറിയുണ്ടായി. മറ്റു ഗാലക്സികളുടെ മദ്ധ്യഭാഗത്തിനെ അപേക്ഷിച്ച് നമ്മുടെ ഗാലക്സിയുടെ മദ്ധ്യഭാഗം ഇപ്പോള്‍ ശാന്തമാണ്. […]

Read More

എല്ലാ തമോഗര്‍ത്തത്തിലും ഒരു പുതിയ പ്രപഞ്ചം അടങ്ങിയിരിക്കുന്നു!!

നമ്മുടെ പ്രപഞ്ചം ഒരു തമോഗര്‍ത്തത്തിന്‍റെ ഉള്ളില്‍ നിലകൊള്ളുന്നതാകാം. ഓരൊ തമോഗര്‍ത്തത്തിലും ഒരു പുതിയ പ്രപഞ്ചം അടങ്ങിയിരിക്കുന്നു. കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ പറ്റില്ലെങ്കിലും, അതാണ് പ്രപഞ്ചത്തിന്‍റെ ഉല്‍പത്തിയെ പറ്റിയുള്ള ഏറ്റവും നല്ല വിവരണം.

Read More

നിനച്ചിരിക്കാതെ ബഹിരാകാശത്തുനിന്ന് മരണം തേടി വരുമ്പോള്‍!

നമ്മള്‍ ഒട്ടും പ്രതീക്ഷിക്കാതെ നമ്മുടെ പറമ്പിലോ മറ്റും പോകുമ്പോള്‍ ബഹിരാകാശത്തുനിന്ന് ഉല്‍ക്ക വന്നു പതിച്ചു മരണം സംഭവിച്ചാലോ? എന്തൊരു മരണമായിരിക്കുമല്ലേ?

Read More

ടൈം ട്രാവല്‍ സാധ്യമാണോ??(Is Time Travel Possible?)

ടൈം ട്രാവല്‍ ,സമയം താണ്ടിയുള്ള യാത്രകള്‍ നമ്മുടെ മനസ്സുകളില്‍ നിരവധി സയന്‍സ് ഫിക്ഷനുകളിലൂടെ സ്ഥാനം പിടിച്ചിട്ടുള്ള ഒരു സ്വപ്നമാണ്. ബാക്ക് ടു ദ ഫ്യൂച്ചര്‍, ടെര്‍മിനേറ്റര്‍ അതില്‍ ചില ഉദാഹരണങ്ങള്‍ മാത്രം. നമ്മളില്‍ പലരും ഒരു ടൈം ട്രാവല്‍ സ്വപ്നം കണ്ടിട്ടുള്ളവര്‍ ആയിരിക്കും. കാലത്തിനു പിമ്പോട്ട് പോയി നമ്മളുടെ ചെറുപ്പ കാലം കാണുവാനോ, നമ്മുടെ തെറ്റായ ഏതെങ്കിലും തീരുമാനം തിരുത്താനോ, അല്ലെങ്കില്‍ നമ്മള്‍ ആരാധിക്കുന്ന ഏതെങ്കിലും ചരിത്ര പുരുഷന്മാരെ കാണുവനോ, അങ്ങനെ പല സ്വപ്നങ്ങള്‍. അതുമല്ലെങ്കില്‍ കാലത്തിനു […]

Read More

ശ്വേതഗര്‍ത്തങ്ങള്‍!!! തമോഗര്‍ത്തത്തിന്‍റെ ഇരട്ട, പക്ഷെ സ്വഭാവമോ, നേര്‍ വിപരീതം!!!

നമ്മള്‍ തമോഗര്‍ത്തങ്ങളെക്കുറിച്ച് വളരെ അധികം കേട്ടിട്ടുണ്ടാകും. തമോഗര്‍ത്തമെന്നതു വളരെയധികം വസ്തുക്കള്‍ വളരെ ദൃഢമായി ഒരുമിച്ചു നില്‍ക്കുന്ന ബഹിരാകാശത്തെ ഒരു സ്ഥലം ആണ്. ഈ വസ്തുക്കളുടെ പിണ്ഡം വളരെ അധികമായതുകൊണ്ട് അവിടെ ഗുരുത്വാകര്‍ഷണവും വളരെ കൂടുതല്‍ ആയിരിക്കും. ഗുരുത്വാകര്‍ഷണം വളരെക്കൂടുതല്‍ എന്ന് വെച്ചാല്‍ പ്രകാശം പോലും കടത്തിവിടാന്‍ സമ്മതിക്കാത്തത്രെം ആകര്‍ഷണം. അതിനാല്‍ത്തന്നെ അവ ഈ പ്രപഞ്ചത്തിലെ ഏറ്റവും തീവ്രമായ ഒരു സ്ഥലമായി മാറുന്നു.


Read More