പഞ്ചസാര കൊണ്ടുപോകാന്‍ സഹായിക്കുന്ന പ്രോട്ടീന്‍ ജോഡികളെ തടയുന്നത് കാന്‍സര്‍ വളരുന്നത് കുറക്കും.
പഞ്ചസാര കൊണ്ടുപോകുന്ന പ്രോട്ടീന്‍ ജോഡികളെ തടയുന്നത് ശ്വാസകോശത്തിലെ കാന്‍സര്‍ വളരുന്നത് തടയാന്‍ സാഷിക്കുമെന്ന് പഠനം.
കാന്‍സര്‍ കോശങ്ങള്‍ അതിന്റെ പെട്ടെന്നുള്ള വളര്‍ച്ചക്കും പടരുന്നതിനും കുറേയധികം പഞ്ചസാര ഉപയോഗിക്കും. ഇതു ശാസ്ത്രജ്ഞരെ പഞ്ചസാരയുടെ ലഭ്യത ഇല്ലാതാക്കി കാന്‍സര്‍ ചികിത്സിക്കാന്‍ കഴിയുമോയെന്നു പരീക്ഷിക്കുവാന്‍ പ്രേരിപ്പിച്ചു. പുതിയ പഠനത്തില്‍ ഇതു കാന്‍സറിനെതിരെ നല്ലൊരു ചികിത്സാരീതിയാണെന്ന് കണ്ടെത്തുകയുണ്ടായി. പക്ഷേ ഫലപ്രദമാകണമെങ്കില്‍ ഒന്നിലതികം വഴികളെ തടയേണ്ടി വരും.
ഗ്ലൂക്കോസ്സ് ട്രാന്സ്പോട്ടറുകള് എന്നറിയപ്പെടുന്ന പ്രോട്ടീനുകളാണ് കോശങ്ങളിലേക്ക് പഞ്ചസാരയെത്തിക്കുന്നത്, അതിനാല്‍ തന്നെ കാന്‍സര്‍ കോശങ്ങളെ പട്ടിണിക്കിടാന്‍ ശാസ്ത്രജ്ഞര്‍ ലക്ഷ്യം വെക്കുന്നതും ഈ പ്രോട്ടീനുകളേ തന്നെയാണ്. പക്ഷേ ശാസ്ത്രജ്ഞര്‍ക്ക് ഇതു ചെയ്യാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം അറിയില്ല, അതുമല്ലെങ്കില്‍ പഞ്ചസാര നിഷേധിച്ചാല്‍ കാന്‍സര്‍ കോശങ്ങള്‍ ഊര്‍ജ്ജം കണ്ടെത്താന്‍ മറ്റു മാര്‍ഗ്ഗങ്ങളിലേക്ക് തിരിയുമോയെന്നും അറിയില്ല.
ഇതു കണ്ടുപിടിക്കാന്‍ ശാസ്ത്രജ്ഞര്‍ ജെനിറ്റിക്ക് എഞ്ചിനീറിങ്ങ് ചെയ്ത് ശ്വാസകോശ കാന്‍സര്‍ എലിയില്‍ ഉണ്ടാക്കുകയും അവയില്‍ നിന്ന് Glut1 & Glut2 എന്ന രണ്ട് ഗ്ലൂക്കോസ് ട്രന്‍സ്പോര്‍ട്ട് പ്രോട്ടീനുകള്‍ ഇല്ലാതാക്കുകയും ചെയ്തു. പക്ഷെ അവയില്‍ കാന്‍സര്‍ കോശങ്ങള്‍ പ്രോട്ടീനുകള്‍ ഉള്ള എലിയിലുള്ള കോശങ്ങളുടേ വേഗത്തില്‍ തന്നെ വളരുന്നതായാണ് കണ്ടെത്തിയത്. പക്ഷേ അവയില്ലാത്ത എലികളില്‍ അവയുള്ള എലികളേക്കാള്‍ കുറച്ച് കാന്‍സര്‍ കോശങ്ങള്‍ മാത്രമേ വളര്‍ന്നുള്ളു മാത്രമല്ല അവ വളരെക്കാലം ജീവിക്കുകയും ചെയ്തു. പോസിട്രോണ്‍ എമിഷണ്‍ ടോമോഗ്രഫിയുപയോഗിച്ച് (PET) കാന്‍സര്‍ കോശങ്ങള്‍ കുറച്ചുമാത്രമെ പഞ്ചസാരയുപയോഗിക്കുന്നുള്ളൂവെന്നും കണ്ടെത്തി.
അവസാനമായി ലാബില്‍ നാലു വ്യത്യസ്ഥ തരത്തിലുള്ള ശ്വാസകോശ കാന്‍സര്‍ കോശങ്ങളില്‍ അവര്‍ Glut1 & Glut2 എടുത്തു കളഞ്ഞപ്പോള്‍ അവയുടെ വളര്‍ച്ച കുറഞ്ഞതായി കണ്ടെത്തി. അതിനാല്‍ തന്നെ ടൂമര്‍ കോശങ്ങളുടേ വളര്‍ച്ചക്ക് ഈ രണ്ട് ട്രാന്‍സ്പോര്‍ട്ടറുകളും ആവശ്യമാണെന്ന് തെളീഞ്ഞു.
ഇതിലിനിയും പഠനങ്ങള്‍ ആവശ്യമാണെങ്കിലും ഇനി നമ്മള് ടൂമര്‍ കോശങ്ങളെ ഊര്‍ജ്ജം ലഭ്യമാക്കതെ നശിപ്പിക്കാനുള്ള രീതികള്‍ കൂടുതല്‍ ഊന്നല്‍ കൊടുക്കേണ്ടതാണ്.