ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കറ്റ് ചുവന്ന രക്താണുക്കളെ നിര്‍മ്മിച്ച് ശാസ്ത്രജ്ഞര്‍
“കാലങ്ങളായി ശാസ്ത്രജ്ഞര്‍ കൃതൃമമായി ഉണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. അതിന്റെ ഓക്സിജന്‍ കൊണ്ടുപോകാനുള്ള കഴിവും കുറേ നാളുകള്‍ ശരീരത്തില്‍ കറങ്ങാനുള്ള കഴിവും നിര്‍മ്മിക്കാനായിരുന്നു അവര്‍ ശ്രമിച്ചിരുന്നത്. ഇപ്പോള്‍ ഗവേഷകര്‍ ഒറിജിനല്‍ ചുവന്ന രക്താണുക്കളുടെ എല്ലാ കഴിവുകളുമുള്ള കൃതൃമ രക്താണുക്കളെ സൃഷ്ടിച്ചിരിക്കുന്നു. മാത്രമല്ല ഒറിജിനലിനെക്കാള് കുറച്ചധികം കഴിവുകള്‍ കൂടുതല്‍ ഉണ്ട് ഈ ഡ്യൂപ്ലിക്കറ്റിന്”
നമ്മള്‍ക്കറിയാവുന്നതുപോലെ ചുവന്ന രക്താണുക്കള്‍ ശ്വാസകോശത്തില്‍ നിന്ന് ഓക്സിജന്‍ എടുത്ത് നമ്മുടെ ശരീരത്തിലെ മറ്റു ഭാഗങ്ങളിലോട്ട് കൊണ്ടുപോകുന്ന ജോലിയാണ് ചെയ്യുന്നത്. ലക്ഷക്കണക്കിനു ഹീമോഗ്ലോബിനുകളാണ് ഓരോ ചുവന്ന രക്താണുക്കളാണുള്ളത്. ചുവന്ന രക്താണുക്കള്‍ വളരെ ഫ്ലെക്സിബിള്‍ ആണ്, കുഞ്ഞ് കാപില്ലറികളില്‍ കൂടി ഞെങ്ങി കടന്നുപോകാനും, കടന്നു കഴിയുമ്പോള്‍ തിരിച്ചു പഴേപടിയാകാനും അതിനു കഴിയും. അതുപോലെ അവയുടെ പുറത്തുള്ള ഒരു പ്രെത്യേകതരം പ്രോട്ടീന്‍ , ഇമ്മ്യൂണ്‍ കോശങ്ങളില്‍ നിന്ന് അവയെ രക്ഷിക്കുന്നു.
You may also like: വിത്തു കോശങ്ങള്‍ ഉപയോഗിച്ച് മനുഷ്യന്റെ വളര്‍ച്ചയില്‍ നിയാണ്ടര്‍ത്താല്‍ DNA യുടെ പങ്കിനെപറ്റി പഠനത്തിനൊരുങ്ങി ശാസ്ത്രജ്ഞര്‍
സിലിക്ക കൊണ്ടാണ് അവര്‍ കൃതൃമ രക്താണുക്കളെ ഉണ്ടാക്കിയത്. അതിനു മുകളില്‍ ഒറിജിനല്‍ രക്താണുക്കളുടെ മെമ്പറേന് ആണ് വെച്ചത്. ഒറിജിനല്‍ രക്താണുക്കളുടേ അതെ വലുപ്പവും രൂപവും ചാര്‍ജ്ജും ഉപരിതല പ്രോട്ടീനും ഉള്ളതാണ് കൃതൃമ രക്താണുക്കള്‍. അവയ്ക്ക് കാപ്പില്ലറികളിലൂടെ ഞെങ്ങിക്കടന്നുപോകാന് കഴിയും. എലികളില്‍ അവ 48 മണിക്കൂര്‍ നിലനില്‍ക്കുന്നുതായി കണ്ടെത്തി. കൂടാതെ അവര്‍ മരുന്നും മറ്റും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലോട്ട് കൊണ്ട് പോകാനും അവര്‍ക്ക് സാധിച്ചു. ഭാവിയില്‍ ഇതിനെ മരുന്നെത്തിക്കാനും മറ്റുമുപയോഗിക്കാന്‍ സാധിക്കുമെന്ന് കരുതപ്പെടുന്നത്.