Thu. Mar 4th, 2021

രണ്ട് തമോഗര്‍ത്തങ്ങള്‍ കൂടിച്ചേരുന്നിടത്തു നിന്ന് പ്രകാശം പുറപ്പെടുന്നത് ആദ്യമായി കണ്ട് ശാസ്ത്രജ്ഞര്‍!!!

“ശാസ്ത്രജ്ഞര്‍ രണ്ട് തമോഗര്‍ത്തങ്ങള്‍ തമ്മില്‍ കൂടിച്ചേരുന്നിടത്തു നിന്ന് പ്രകാശം പുറത്തു വരുന്നതായി കണ്ടതായി കരുതുന്നു.”

രണ്ടു തമോഗര്‍ത്തങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുമ്പോള്‍ അവ സ്പേസ് ടൈമിലോട്ട് തിരമാലകള്‍ പുറപ്പെടിവിക്കുകയും അതു ഭൂമിയില്‍ ഗുരുത്വാകര്‍ഷണത്തിലെ അലകളായി നമ്മള്‍ക്ക് അനുഭവപ്പെടുകയും ചെയ്യുന്നു. പക്ഷേ ആ സംഭവത്തില്‍ ഒരിക്കലും പ്രകാശം പുറപ്പെടിവിക്കുമെന്ന് ശാസ്ത്രജ്ഞര്‍ കരുതിയിട്ടില്ല. കാരണം തമോഗര്‍ത്തങ്ങള്‍ ഒരിക്കലും പ്രകാശം പുറത്തോട്ട് വിടുകയില്ലല്ലോ?

Read also: ടൈം ട്രാവല്‍ സാധ്യമാണോ??(Is Time Travel Possible?)

ശ്വേതഗര്‍ത്തങ്ങള്‍!!! തമോഗര്‍ത്തത്തിന്‍റെ ഇരട്ട, പക്ഷെ സ്വഭാവമോ, നേര്‍ വിപരീതം!!!

 

പക്ഷെ ഈപ്പോള്‍ ശാസ്ത്രജ്ഞര്‍ പ്രകാശമെന്ന് വിശ്വസ്സിക്കത്തക്ക വിധത്തിലുള്ള എന്തോ ഒന്നു കണ്ടെത്തിയിരിക്കുന്നു.

S190521g എന്നു പേരിട്ടിരിക്കുന്ന ആ സംഭവം ഗുര്‍ത്വാകര്‍ഷണ അലകള്‍ കണ്ടെത്താനുപയോഗിക്കുന്ന ഡിറ്റക്റ്റേറുകള്‍ ആദ്യമായി കണ്ടെത്തിയത് കഴിഞ്ഞ വര്‍ഷമായിരിന്നു. അത് ശാസ്ത്രജ്ഞര്‍ അങ്ങകലേ ബഹിരാകാശത്ത് എന്തോ ഒരു നാടകീയ സംഭവം നടക്കുന്നു എന്നതിനുള്ള ഒരു മുന്നറിപ്പയിട്ടാണ് കരുതിയത്.

Black hole

 

അതേ സമയത്ത് തന്നെ കാല്‍ടെക്കിലെ സ്വിക്കി ട്രാന്‍സീയന്‍റ് ഫസിലിറ്റി അതിന്‍റെ സര്‍വേയുടേ ഭാഗമായി ആകാശം നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവര്‍ ഒരു പ്രകാശം കണ്ടു, അതു പിന്നീട് ഈ ഗുരുത്വാകര്‍ഷണ അലകള്‍ ഉണ്ടായ അതേ സ്ഥലത്തേക്കാണ് ആവരെ ആനയിച്ചത്. അതിനാല്‍ തന്നെ ശാസ്ത്രജ്ഞര്‍ ഈ രണ്ട് സംഭവങ്ങളും ഒരേ സംഭവത്തില്‍ നിന്നുണ്ടായതാണെന്ന നിഗമനത്തിലെത്തിച്ചേര്‍ന്നു.

ആ പ്രകാശധാര ഗുരുത്വാകര്‍ഷണ അലയുണ്ടായ അതേ സമയത്തും അതേ സ്ഥലത്തു നിന്നും തന്നെയാണ് പുറപ്പെട്ടിരിക്കുന്നത്. അതിനാല്‍ തന്നെ ആ പ്രകാശം തമോഗര്‍ത്തങ്ങള്‍ കൂടിച്ചേര്‍ന്നപ്പോള്‍ ഉണ്ടായതായിട്ട് നമ്മള്‍ക്കു കരുതാം. എന്തിരുന്നാലും മറ്റു സാധ്യതകളും നമ്മള്‍ക്ക് തള്ളിക്കളയാനാകില്ല.

________________________________________________________________________________
________________________________________________________________________________

ജ്യോതിശാസ്ത്രജ്ഞര്‍ ഇങ്ങനെയുള്ള തമോഗര്‍ത്തങ്ങളുടേ കൂടിച്ചേരലില്‍ നിന്ന് പ്രകാശം പുറപ്പെടാന്‍ സാധ്യതയുള്ളതായി സിദ്ധാന്തം ഉണ്ടാക്കിയിരുന്നു. എങ്കിലും അത് ആദ്യമായിട്ടാണ് അതു കാണുവാന്‍ ഇടയാകുന്നത്.

ഗവേഷകര്‍ക്ക് ഇതിനെ പറ്റി വളരെക്കുറച്ച് വിവരമെയുള്ളൂ. അവര്‍ കൂടുതല്‍ വിവരം ശേഖരിച്ചു വരുമ്പോഴേക്കും ആ പ്രകാശം കുറഞ്ഞില്ലാണ്ടായിരുന്നു. ഭാവിയില്‍ വീണ്ടും ഇതുപോലുള്ള സംഭവങ്ങളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാമെന്നുള്ള വിശ്വാസത്തിലാണ് അവര്‍.

അങ്ങനെ വരുന്ന പ്രകാശത്തില്‍ നിന്ന് തമോഗര്‍ത്തങ്ങള്‍ ഉള്ള സ്ഥലങ്ങളും അവ എങ്ങനെയുണ്ടായി എന്നും പഠിക്കാന്‍ സാധിക്കുമെന്ന് ശാസ്ത്രജ്ഞര്‍ വിശ്വസ്സിക്കുന്നു.

You may also like to read:

മില്‍ക്കീ വേ യുടെ കേന്ദ്രത്തിലുള്ള ഭീമാകാരനായ തമോഗര്‍ത്തം സഗിറ്റാരിയസ്സ് എ* (Sagittarius A*) 35 ലക്ഷം വര്‍ഷം മുമ്പ് ഒരു പൊട്ടിത്തെറിയുണ്ടായി!!!

ഭൂമിയുടെ കാന്തിക മണ്ഡലത്തിന്‍റെ ശക്തി കുറയുന്നോ?

ഇസ്രോയ്ക്ക് കൃതൃമമായി ചാന്ദ്രോപരിതലത്തിലെ മണ്ണ് ഇന്ത്യയില്‍ നിര്‍മ്മിച്ചതിനു പേറ്റന്‍റ് !!!

ഭൂമിയുടെയും സൂര്യന്‍റെയും സ്വഭാവ ഗുണങ്ങള്‍ ഉള്ള ജീവനുണ്ടാകാന്‍ സാധ്യത കല്‍പ്പിക്കുന്ന ഗ്രഹവും അതിന്‍റെ നക്ഷത്രത്തേയും കണ്ടെത്തി ജ്യോതി ശാസ്ത്രജ്ഞര്‍.

നമ്മുടെ ക്ഷീരപഥത്തില്‍ നമ്മളേക്കാള്‍ ബുദ്ധിമാന്മാരായ 36 സംസ്കാരങ്ങളെങ്കിലും ഉണ്ടാകാം!!

പദാര്‍ത്ഥത്തിന്‍റെ അഞ്ചാമത്തെ അവസ്ഥ ബഹിരാകാശത്ത് ആദ്യമായി നിരീക്ഷണ വിധേയമാക്കി.

നിനച്ചിരിക്കാതെ ബഹിരാകാശത്തുനിന്ന് മരണം തേടി വരുമ്പോള്‍!

എല്ലാ തമോഗര്‍ത്തത്തിലും ഒരു പുതിയ പ്രപഞ്ചം അടങ്ങിയിരിക്കുന്നു!!

ടൈം ട്രാവല്‍ സാധ്യമാണോ?