ഡോള്‍ഫിനുകള്‍ ഇരതേടാന്‍ പഠിക്കുന്നത് കൂടേയുള്ള മറ്റു ഡോള്‍ഫിനുകളില്‍ നിന്ന്.
“ഡോള്‍ഫിനുകള്‍ പുതിയ കഴിവുകള്‍ പഠിക്കുന്നത് കൂടെയുള്ള ഡോള്‍ഫിനുകളില്‍ നിന്നാണ്. ഇരതേടാന്‍ മാത്രമല്ല, അവര്‍ അമ്മമാരില്‍ നിന്നും കൂടെയുള്ള മറ്റു ഡോള്‍ഫിനുകളില്‍ നിന്നും പുതിയ കഴിവുകള്‍ പഠിക്കാന്‍ ശ്രമിക്കുന്നു എന്ന് പുതിയ പഠനത്തില്‍ പറയുന്നു.”
ഡോള്‍ഫിനുകള്‍ ചിപ്പിക്കുള്ളിലേക്ക് ഇരകളെ ഓടിച്ചു കയറ്റി ഇര പിടിക്കുന്ന രീതിക്കാണ് ഷെല്ലിങ്ങ് എന്നു പറയുന്നത്. ഡോള്‍ഫിനുകള്‍ ഇതു പഠിക്കുന്നത് കൂടെയുള്ള മറ്റു ഡോള്‍ഫിനുകളില്‍ നിന്നാണെന്ന് പഠനത്തില്‍ തെളിയുന്നു. സാധാരണയായി ഡോള്‍ഫിനുകള്‍ ഇരകളെ പിടിക്കാന്‍ അമ്മമാര്‍ പഠിപ്പിച്ച മാര്‍ഗ്ഗം മാത്രമാണുപയോഗിക്കുന്നത്, അതിനാല്‍ തന്നെ ഈ പുതിയ കണ്ടെത്തല്‍ ആശ്ചര്യമുളവാക്കുന്നവയാണ്. മറ്റൊരു പ്രത്യേകതയെന്തെന്നാല് ഇതുവരെ മനസ്സിലാക്കിയതില്‍ നിന്നും, ഷെല്ലിങ്ങ് ഡോള്‍ഫിനുകള്‍ ഇര പിടിക്കാന്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ ആയുധമാണ്. പടിഞ്ഞാറന്‍ ആസ്ട്രേലിയയിലെ ഡോള്‍ഫിനുകള്‍ കടല്‍ സ്പോഞ്ചുകളെയും ഇര പിടിക്കാന്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരിന്നു.
ഷെല്ലിങ്ങ് എന്ന മാര്‍ഗത്തില്‍ ഡോള്‍ഫിനുകള്‍ മീനുകളെ കടല്‍ ഒച്ചുകളുടെ ചിപ്പിക്കുള്ളിലേക്ക് ഓടിച്ചു കേറ്റുകയും, പിന്നീട് അവരുടെ ചുണ്ടുകള്‍ അതിനുള്ളില്‍ കയറ്റിയിട്ട്, സമുദ്രോപരിതലത്തിലെത്തിച്ചിട്ട്, അവയില്‍ നിന്ന് വെള്ളം ഒഴിച്ചു കളഞ്ഞ് മീനിനെ വായിക്കകത്താക്കുകയാണ് ചെയ്യുന്നത്.
_______________________________________________________________________________
Read also:
വിത്തു കോശങ്ങള്‍ ഉപയോഗിച്ച് മനുഷ്യന്റെ വളര്‍ച്ചയില്‍ നിയാണ്ടര്‍ത്താല്‍ DNA യുടെ പങ്കിനെപറ്റി പഠനത്തിനൊരുങ്ങി ശാസ്ത്രജ്ഞര്‍
വയറസ്സുകള്ക്ക് മനുഷ്യന്റെ ജനിതക കോഡ് ചോര്‍ത്തി ഒരു പുതിയ മനുഷ്യ-വയറസ്സ് ജനിതകം ഉണ്ടാക്കാന്‍ സാധിക്കും!!!
കോവിഡിനെ (സാര്‍സ്-കോവ്-2) പൂര്‍ണ്ണമായും നിര്‍വീര്യമാക്കുന്ന ആന്റിബോഡിയെ കണ്ടെത്തി
ഗവേഷകര്‍ 19 വ്യത്യസ്ഥ ഡോള്‍ഫിനുകള്‍ ഇത്തരത്തിലുള്ള ഷെല്ലിങ്ങ് മാര്‍ഗ്ഗം ഉപയോഗിക്കുന്നതായി കണ്ടെത്തിയിരിക്കുന്നു. ഇനിയും മറ്റു ഡോള്‍ഫിനുകള്‍ ഈ മാര്‍ഗ്ഗം ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് കരുതപ്പെടുന്നു. ഗവേഷകര്‍, ഈ പുതിയ ഇരപിടിപ്പിക്കുന്ന മാര്‍ഗം എങ്ങനെയാണ് മറ്റു ഡോള്‍ഫിനുകള്‍ പഠിക്കുന്നത് എന്നത് കണ്ടെത്താന്‍ ശ്രമം തുടങ്ങിയിരിക്കുന്നു.
______________________________________________________________________________
Follow us on Google News: വിജ്ഞാനവും വിനോദവും
______________________________________________________________________________
അതു മനസ്സിലാക്കാന്‍ അവര്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക് അനാലിസിസ് ഉപയോഗിച്ചു. അതില്‍ അവര്‍ ഡോള്‍ഫിനുകളുടെ സോഷ്യല്‍ നെറ്റ്വര്ക്കുക്കള്, ജനിതക ബന്ധങ്ങള്‍, പ്രകൃതിയിലെ മറ്റു ഘടകങ്ങള്‍ എന്നിവയാണ് പഠന വിഷയമാക്കിയത്. അതില്‍ നിന്ന് ഷെല്ലിങ്ങ് അമ്മയില്‍ നിന്നു മക്കളിലേക്കല്ല കൈമാറ്റം ചെയ്യപ്പെട്ടതെന്നും, കൂട്ടങ്ങളില്‍ അങ്ങോട്ടുമിങ്ങോട്ടുമാണെന്നും തെളിഞ്ഞു. അതിനാല്‍ ചില ഡോള്‍ഫിനുകള്‍ മറ്റുള്ളവരേക്കാള്‍ നന്നായി ഷെല്ലിങ്ങ് ചെയ്യുന്നു.
ഈ പഠനങ്ങള്‍ ഡോള്‍ഫിനുകള്‍ എങ്ങനെയാണ് ചുറ്റുപാടുകളുമായി പൊരുത്തപ്പെടുന്നത് എന്നതിനുള്ള ഒരു ചൂണ്ടു പലകയാണ്.
_______________________________________________________________________________
You May Also Like: