നവജാതമായ ഒരു മാഗ്നെറ്റാറിനെ കണ്ടെത്തിയതായി ജ്യോതിശാസ്ത്രജ്ഞര്‍.

നവജാതമായ ഒരു മാഗ്നെറ്റാറിനെ കണ്ടെത്തിയതായി ജ്യോതിശാസ്ത്രജ്ഞര്‍.

1750 കളില്‍ നമ്മളില്‍ നിന്ന് 16000 പ്രകാശവര്‍ഷം അകലെയുള്ള ധനു രാശിയില്‍ (Sagittarius Constellation), ഒരു നക്ഷത്രം പൊട്ടിത്തെറിച്ചു. ആ സൂപ്പര്‍ നോവ ഒരു ചാരം അവശേഷിപ്പിച്ചു, അതാണ് ഇപ്പോള്‍ കണ്ടെത്തിയ ന്യൂട്രോണ്‍ സ്റ്റാര്‍ സ്വിഫ്റ്റ് J1818.0-1607.

മാര്‍ച്ച 12, 2020 ലാണ് നാസയുടെ നീല്‍ ഗഹ്രെല്‍സ് സ്വിഫ്റ്റ് ഒബ്സെര്‍വേറ്ററിയിലൂടേയാണ് ജ്യോതിശാസ്ത്രജ്ഞര്‍ ഈ x-ray ഫ്ലാഷുകള്‍ കണ്ടത്. പിന്നീട് ന്യൂസ്റ്റാറും യൂറോപ്പിയന്‍ സ്പേസ് ഏജന്സിയുടെ എക്സ്.എം.എം-ന്യൂട്ടണും ഈ കണ്ടെത്തല്‍ സ്ഥിതീകരിച്ചു.

______________________________________________________________________________

Follow us on Google News: വിജ്ഞാനവും വിനോദവും 

______________________________________________________________________________

തകര്‍ന്ന നക്ഷത്രത്തിന്‍റെ കാമ്പ് രണ്ട് നക്ഷത്രത്തിന്‍റെയത്രെയും പിണ്ഡം ഞെരുക്കി ഒരു ചെറു ഗോളമാകുകയും (മാന്‍ഹാട്ടന്‍റെയത്രെയും). ആ ഗോളം 1.36 സെക്കന്‍റില്‍ ഒരിക്കല്‍ കറങ്ങുകയും ചെയ്യുന്നു. സാധാരണ ന്യൂട്രോണ്‍ നക്ഷത്രത്തിന്‍റെ 1000 ഇരട്ടി കാന്തിക ശക്തിയുണ്ട് ഈ ചെറിയ ന്യൂട്രോണ്‍ സ്റ്റാറിന്. അതിനാല്‍ ഈ ന്യൂട്രോണ്‍ സ്റ്റാര്‍ മാഗ്നെറ്റാര്‍ എന്ന ഗണത്തിലാണ് പെടുന്നത്. നമ്മള്‍ കണ്ടെത്തിയതില്‍ 31 മത്തെ മാഗ്നെറ്റാറാണിത്.

പക്ഷേ ഈ മാഗ്നെറ്റാറിനു വെറും 250 വര്‍ഷം പഴക്കമെയുള്ളൂ. അതിനാല്‍ തന്നെ ഇതൊരു നവജാത ശിശുവാണ്. അതിനാല്‍ തന്നെ ഇതിന്‍റെ ഉത്ഭവത്തെ പറ്റി ശാസ്ത്രജ്ഞര്‍ക്ക് പഠിക്കാന്‍ ഒരു നല്ല അവസരമാണ്.

____________________________________________________________________________

Read Also:

രണ്ട് തമോഗര്‍ത്തങ്ങള്‍ കൂടിച്ചേരുന്നിടത്തു നിന്ന് പ്രകാശം പുറപ്പെടുന്നത് ആദ്യമായി കണ്ട് ശാസ്ത്രജ്ഞര്‍!!!