ഒരു ദിവസം ഒരു സൂര്യനെ തിന്നുകൊണ്ട് വളരുന്ന തമോഗര്‍ത്തം, ഒരു മാസം മുന്പ് തന്‍റെ ഭക്ഷണരീതി ഇരട്ടിയാക്കിയതായി കണ്ടെത്തി

പ്രപഞ്ചത്തില്‍ ഏറ്റവും വേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന തമോഗര്‍ത്തത്തിനു നമ്മുടെ സൂര്യന്‍റെ 3400 കോടി മടങ്ങ് വലുപ്പമുണ്ട്. അതുകൂടാതെ അതു ഒരു ദിവസം ഒരു സൂര്യന്‍റെ അത്രെയും പിണ്ഡം തിന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതു ഒരു മാസം മുന്പ് കണക്കിലാക്കിയതിന്‍റെ ഇരട്ടിയാണ്.

_______________________________________________________________________________

Read Also: എല്ലാ തമോഗര്‍ത്തത്തിലും ഒരു പുതിയ പ്രപഞ്ചം അടങ്ങിയിരിക്കുന്നു!!

ശ്വേതഗര്‍ത്തങ്ങള്‍!!! തമോഗര്‍ത്തത്തിന്‍റെ ഇരട്ട, പക്ഷെ സ്വഭാവമോ, നേര്‍ വിപരീതം!!!

തമോഗര്‍ത്തങ്ങള്‍ എന്താണെന്നു മനസ്സിലാക്കാം.

________________________________________________________________________________

J2157 എന്നു പേരിട്ടിരിക്കുന്ന ഈ തമോഗര്‍ത്തം പ്രപഞ്ചത്തിലെ ഏറ്റവും വലിയ തമോഗര്‍ത്തമാകാന്‍ ഉള്ള ചവിട്ടു പടിയിലാണ്. സൂര്യന്‍റെ 4000 കോടി മടങ്ങ് വലുപ്പമുള്ള Abell 85 ആണ് ഇപ്പോള്‍ പ്രപഞ്ചത്തിലെ ഏറ്റവും വലിയ തമോഗര്‍ത്തം.

ഭൂമിയില്‍ നിന്ന് 1200 കോടി പ്രകാശവര്‍ഷം അകലെയുള്ള ഈ തമോഗര്‍ത്തം, ക്ഷീരപഥത്തിന്‍റെ നടുവിലുള്ള തമോഗര്‍ത്തമായ Sagittarius A* നേക്കാള്‍ 8000 മടങ്ങ് വലുതാണ്.

ക്ഷീരപഥത്തിലെ തമോഗര്‍ത്തം ഈ തമോഗര്‍ത്തത്തിനത്രെയും വലുതാകണമെങ്കില്‍, നമ്മുടെ ആകാശഗംഗയിലെ മൂന്നില്‍ രണ്ട് നക്ഷത്രങ്ങളെയും തിന്നു തീര്‍ക്കെണ്ടി വരും, പഠനത്തിനു നേതൃത്തം കൊടുത്ത ശാസ്ത്രജ്ഞനായ ക്രിസ്റ്റഫര്‍ ഓങ്കെര്‍ അവകാശപ്പെട്ടു.

______________________________________________________________________________

Read Also: രണ്ട് തമോഗര്‍ത്തങ്ങള്‍ കൂടിച്ചേരുന്നിടത്തു നിന്ന് പ്രകാശം പുറപ്പെടുന്നത് ആദ്യമായി കണ്ട് ശാസ്ത്രജ്ഞര്‍!!!

പ്ലൂട്ടോയില്‍ ആദ്യകാലത്ത് ഒരു സമുദ്രം ഉപരിതലത്തിനടിയില്‍ ഉണ്ടായിരുന്നു!!!

_______________________________________________________________________________

ഒരു തമോഗര്‍ത്തം എത്ര കഴിക്കുമെന്നത് അതിന്‍റെ വലുപ്പത്തെ അനുസരിച്ചിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ തമോഗര്‍ത്തത്തിന്‍റെ കാര്യത്തില്‍, ഇത് ഇത്രയും വലുതായതുകൊണ്ടാണ് അതിന് ഒരു സൂര്യന്‍റെയത്രെയും പിണ്ഡം അകത്താക്കാന്‍ സാധിക്കുന്നത്. 10 ലക്ഷം വര്‍ഷത്തില്‍ 1% വച്ചു വലുതാകുന്നുവെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

______________________________________________________________________________

Follow us on Google News: വിജ്ഞാനവും വിനോദവും 

______________________________________________________________________________

ഏറ്റവും വേഗത്തില്‍ വളരുന്ന തമോഗര്‍ത്തം മാത്രമല്ല ഈ J2157, പ്രപഞ്ചത്തിലെ ഏറ്റവും പ്രകാശ നിര്‍ഭരമായ തമോഗര്‍ത്തം കൂടിയാണ്.”ഇതിന്‍റെ ഈ അതിഭീമമായ വളര്‍ച്ച കാരണം, ക്ഷീരപഥത്തേക്കാള്‍ വെളിച്ചം ഈ തമോഗര്‍ത്തത്തിനുണ്ട്. ഓരോ ദിവസവും കഴിക്കുന്ന വാതകങ്ങള്‍ തമ്മില്‍ ഉരസ്സുന്നതു മുലമുണ്ടാകുന്ന ചൂടു കാരണമാണിത്” ഈ തമോഗര്‍ത്തത്തെ കണ്ടെത്തിയ ശാസ്ത്രജ്ഞനായ ക്രിസ്റ്റിയന്‍ വോള്‍ഫ് പറഞ്ഞു.

ഈ തമോഗര്‍ത്തമായിരുന്നു നമ്മുടെ ക്ഷീരപഥത്തിന്‍റെ നടുവിലെങ്കില്‍ നമ്മുടെ ആകാശം 10 പൂര്‍ണ്ണചന്ദ്രന്മാരേക്കാള്‍ പ്രകാശനിര്‍ഭരമായിരിക്കും. അത് ആകാശത്തിലെ പ്രകാശം കൂടിയ ഒരു ചെറിയ നക്ഷത്രമായിട്ട് നമ്മള്‍ക്കനുഭവപ്പെടുകയും, അതു മൂലം നമ്മുടെ ആകാശത്തിലെ മറ്റു നക്ഷത്രങ്ങള്‍ കാണാതാകുകയും ചെയ്യും. മാത്രമല്ല ആ തമോഗര്‍ത്തത്തില്‍ നിന്ന് പുറപ്പെടുന്ന X-ray കള്‍ കാരണം നമ്മുടെ ഭൂമിയില്‍ ജീവന്‍ സാധ്യമല്ലാതാകുമായിരുന്നു.

________________________________________________________________________________

You May Also Like: 

ചന്ദ്രന്‍: നമ്മുടെ സ്വന്തം ഉപഗ്രഹം