ചുവന്ന ഗ്രഹത്തിനു പണ്ടുണ്ടായുരുന്ന വളയത്തിനെ പറ്റി സൂചന നല്കി ചൊവ്വയുടെ കുഞ്ഞന്‍ ചന്ദ്രന്
“ഡൈമോസിന്റെ ചെരിഞ്ഞ ഭ്രമണപഥം, ചൊവ്വയില്‍ കോടികണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉണ്ടായിരുന്ന വളയത്തെയാണു സൂചിപ്പിക്കുന്നതെന്ന് ശാസ്ത്രജ്ഞര്‍”
ചൊവ്വയുടെ കുഞ്ഞന്‍ ഉപഗ്രഹമായ ഡൈമോസിനു വെറും 8 മൈല്‍ വ്യാസമേ ഉണ്ടായിരിക്കുകയുള്ളൂ, പക്ഷേ അത് ആ ഗ്രഹത്തിന്റെ ചരിത്രത്തേ പറ്റിയുള്ള പ്രധാന അറിവു നമ്മള്‍ക്കു പ്രദാനം ചെയ്യുന്നു. അതിന്റെ ചെരിഞ്ഞ ഭ്രമണപഥം കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പ് ചൊവ്വക്കുണ്ടായിരുന്ന വളയത്തേയാണു സൂചിപ്പിക്കുന്നതെന്ന് ജ്യോതിശാസ്ത്രജ്ഞര്‍.
_________________________________________________________________________________________________________________________
Follow us on Google News: വിജ്ഞാനവും വിനോദവും
_________________________________________________________________________________________________________________________
You May Like to Watch:
ചന്ദ്രന്: നമ്മുടെ സ്വന്തം ഉപഗ്രഹം
________________________________________________________________________________________________________________________
കാലങ്ങളായി ചൊവ്വാ ഗ്രഹത്തിന്റെ രണ്ടു കൂഞ്ഞന്‍ ഉപഗ്രഹങ്ങളുടെ ഉത്ഭവത്തേ പറ്റി നിരവധി വാദ പ്രതിവാദങ്ങള്‍ നടന്നട്ടുണ്ട്, ചൊവ്വയ്ക്കും വ്യഴത്തിനും ഇടയിലുള്ള ചിന്നഗ്രങ്ങളുടെ ബെല്‍റ്റില്‍ നിന്നും ചൊവ്വ വലിച്ചെടുത്താണെന്നായിരുന്നു കരുതിയിരുന്നത്. പക്ഷേ മറ്റിജാ കുക്കിന്റെ നേതൃത്തല്‍ നടത്തിയ കമ്പ്യൂട്ടര്‍ സിമുലേഷനിലൂടെ നടത്തിയ പഠനത്തില്‍, ഈ ഉപഗ്രഹങ്ങള്‍ ചൊവ്വയ്ക്കു ചുറ്റുമുണ്ടായിരുന്ന വളയത്തിന്റെ ഭാഗമാകാനാണ് സാധ്യതയെന്നു കരുതപ്പെടുന്നു.
___________________________________________________________________________________________________________________________
Read Also:
ഒരു ദിവസം ഒരു സൂര്യനെ തിന്നുകൊണ്ട് വളരുന്ന തമോഗര്‍ത്തം, ഒരു മാസം മുന്‍പ് തന്റെ ഭക്ഷണരീതി ഇരട്ടിയാക്കിയതായി കണ്ടെത്തി
ഡൈമോസും അതിന്റെ വലിയ സഹോദരന് ഫോബോസും ചൊവ്വയുടെ കല്ലുകള്‍ നിറഞ്ഞ വളയത്തിന്റെ ഭാഗമായി ഉണ്ടാകാനാണു സാധ്യത കൂടുതല്‍ എന്നു തെളിയിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ഡൈമോസിന്റെ ചെറിഞ്ഞതും എന്നാല്‍ വൃത്താകൃതിയിലുള്ളതുമായ ഭ്രമണപഥം ചൊവ്വയ്ക്കു പണ്ടുണ്ടായിരുന്ന വളയത്തേയാണ് സൂചിപ്പിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു.
നാനൂറു കോടീ വര്‍ഷങ്ങള്‍ക്കു മുന്‍പ് ചൊവ്വ ഇന്നുള്ളതില്‍ നിന്ന് വളരെ വ്യത്യസ്ഥമായിരുന്നു. അന്തരീക്ഷവും ജീവനുണ്ടാകാന്‍ സാധ്യതയുള്ളതുമായ ഒരു ഗ്രഹമായിരുന്നു അന്ന് ചൊവ്വ, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.