ഓക്സ്ഫോര്‍ഡ് യൂണിവേര്സിറ്റിയും ആസ്റ്റ്രോസെനീക്കയും സംയുക്തമായി നിര്‍മ്മിക്കുന്ന കോവിഡ് വാക്സിന്റെ ട്രൈയല്‍ ആഗസ്റ്റ് അവസാനത്തോടെ ഇന്ത്യയില്‍ തുടങ്ങുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അറിയിച്ചു. അതുപോലെ തന്നെ വാക്സിന് 2021 ആദ്യത്തോടേ ഇന്ത്യയില്‍ ജനങ്ങളില്‍ എത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ അറിയിച്ചു.
CNN- News 18 നു നല്കിയ ഒരു അഭിമുഖത്തിലാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ CEO കോവിഡിനുള്ള വാക്സിന് പുറത്തിറങ്ങുന്നതിനുള്ള സമയ പരിധി അറിയിച്ചത്. “ഈ വര്‍ഷം ഡിസംബറിലോ അടുത്ത വര്‍ഷം ആദ്യമോ വാക്സിന് ജനങ്ങളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്” അദ്ദേഹം അറിയിച്ചു. കാരണം രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കുമെത്തുന്നതിനു സമയമെടുക്കും. ആദ്യമായി ഒരു വാക്സിന് ഉണ്ടാക്കിയാല്‍ അത് ആദ്യം കമ്പനിയില്‍ തന്നെ പരീക്ഷിക്കണം, പിന്നീട് അതു കസൌളിയില്‍ സിഡീഐ ക്കു പോകും, അതിനു ശേഷമാണ് ജനങ്ങള്‍ക്കു വേണ്ടിയുള്ള ആദ്യ ബാച്ച് പുറത്തിറങ്ങൂ. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദ്യം വാക്സിനുകള്‍ ഹെല്‍ത്ത് വര്‍ക്കേര്‍സ് പോലുള്ള റിസ്കി വിഭാഗത്തിനാണ് നല്‍കുക. അതിനു ശേഷം ജനങ്ങളിലേക്കെത്തുകയുള്ളു. അത് അടുത്ത വര്‍ഷം ആദ്യ പാദത്തിലുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
___________________________________________________________________________________________
Read Also:
കോവിഡ് – 19 മൂലമുള്ള മരണനിരക്കില്‍ വിറ്റാമിന്‍ ഡി ഒരു പങ്കു വഹിക്കുന്നു.
കോവിഡിനെ (സാര്‍സ്-കോവ്-2) പൂര്‍ണ്ണമായും നിര്‍വീര്യമാക്കുന്ന ആന്റിബോഡിയെ കണ്ടെത്തി
____________________________________________________________________________________________
അനുമതി ലഭിച്ചാല്‍ ഇന്ത്യയിലെ 5000 ത്തിനടുത്ത് വാളന്റീയര്മാരില് പരീക്ഷിക്കാനാണ് ഉദ്ദേശിക്കുന്നത്.
കോവിഡ് വാക്സിന്റെ ഡോസ്സേജിനെ പറ്റി ചോദിച്ചപ്പോള്‍ അത് 2-3 വരെ ആകാനാണ് സാധ്യതയെന്ന് അദ്ദേഹം അറിയിച്ചു. ആദ്യ ഡോസ്സേജ് 50-60 ശതമാനം സംരക്ഷിക്കുമ്പോള്‍ രണ്ടാമത്തെ ഡോസ്സേജ് 70-80 ശതമാനത്തിന്റെ മുകളില്‍ സംരക്ഷണം നല്‍കും.
___________________________________________________________________________________________
Follow us on Google News: വിജ്ഞാനവും വിനോദവും
___________________________________________________________________________________________
ആസ്റ്റ്രോസെനേക്കയുടേ വാക്സിനു ഗുരുതരമായ പാര്‍ശ ഫലങ്ങളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലയെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് ഡോസ്സ് വാക്സിനാണെങ്കില്‍ 3-4 വര്‍ഷം കൊണ്ടെ ഭൂമിയിലെല്ലാവര്‍ക്കും വാക്സിന് ലഭിക്കുകയുള്ളൂവെന്നും കരുതപ്പെടുന്നു.
അതു പോലെ ഇന്ത്യയുടെ സ്വന്തം കോവക്സിന് ക്ലിനിക്കല്‍ ട്രൈയലിന്റെ ആദ്യ ഘട്ടത്തിലാണ്. അതിന്റെ റിസള്‍ട്ട് 2-3 മാസത്തോടെ അറിയാമെന്നാണ് പ്രതീക്ഷിക്കുന്നത്.