Gd മൂലകം അടങ്ങിയ നാനോകണങ്ങള്‍ റ്റൂമറിനെ ഇല്ലായ്മചെയ്യാന്‍ സഹായിക്കുമെന്നു പഠനം.

Gd മൂലകം അടങ്ങിയ നാനോകണങ്ങള്‍ റ്റൂമറിനെ ഇല്ലായ്മചെയ്യാന്‍ സഹായിക്കുമെന്നു പഠനം.

 

റ്റൂമര്‍ കോശങ്ങള്‍ 50.00 , 50.25 , 50.40 KeV ശക്തിയുള്ള ഏകവര്‍ണ്ണ എക്സ്റേ വികിരണത്തിനു ശേഷം. Gd മൂലകം അടങ്ങിയ നാനോകണങ്ങള്‍ റ്റൂമര്‍ കോശങ്ങളെ നശിപ്പിക്കുന്നതാണു മുകളില്‍ കാണുന്നതു

.

20-60 മിനിറ്റുകള്‍ ഗഡോലിനിയം(Gd) മൂലകം അടങ്ങിയ നാനോകണങ്ങളുടെയും ഏകവര്‍ണ്ണ എക്സ്-റേ കിരണങ്ങളുടെയും സമ്മിസ്രണം‍ റ്റൂമര്‍ കോശങ്ങളെ മൂന്നു ദിവസം കൊണ്ടു പൂര്‍ണമായും നശിപ്പിക്കുമെന്നു ജപ്പാനിലെ ക്യൊട്ടൊ സര്‍വകലാശാലയിലെ ശാസ്ത്രഞര്‍ കണ്ടെത്തി (Sci. Rep.10.1038/s41598-019-49978-1). ഇതു പുതിയ റേഡിയോത്തെറാപ്പിക്കു തുടക്കം കുറിക്കുമെന്നും അവര്‍ കരുതുന്നു.

ശാസ്തഞര്‍ അണ്ടാശ്ശയ അര്‍ബുദ കോശങ്ങളില്‍ നിന്നു റ്റൂമര്‍ സ്ഫിറൊയിഡുകള്‍ ഉണ്ടാക്കി അതില്‍ പച്ച ഫ്ലുറസെന്സു പുറപ്പെടുവിക്കുന്ന പ്രൊട്ടീന്‍ പ്രകടമാക്കി. പിന്നീടു ഗഡോലിനിയം അടങ്ങിയതും അടങ്ങാത്തതുമായ നാനൊകണങ്ങള്‍ സ്ഫിറൊയിഡുകളില്‍ കലര്‍ത്തി. പിന്നീടു ഫ്ലൂറസെന്സ് ഇമേജിങ്ങിലൂടെ നാനൊകണങ്ങള്‍ സ്ഫിറൊയിഡുകളില്‍ ഒരുപൊലെ വ്യപിപ്പിച്ചിട്ടുണ്ടെന്നു ഉറപ്പു വരുത്തി. ശേഷം ഏകവര്‍ണ്ണഎക്സ്-റേ വികിരണങ്ങള്‍ പല കാഠിന്യത്തില്‍ (50.00 , 50.25 , 50.40 KeV) കടത്തിവിട്ടു. റ്റൂമര്‍ കോശങ്ങള്‍ ഗഡോലിനിയത്തിന്‍റ്റെയും വികിരണത്തിന്‍റെയും അളവിനു അനുസ്രുതമായി നശ്ശിപ്പിക്കപ്പെടുന്നതായി അവര്‍ കണ്ടെത്തി.

ശാസ്ത്രജ്ഞരുടെ അഭിപ്രായമനുസരിച്ചു ഇതു ക്ലിനിക്കുകളില്‍ എത്താന്‍ കുറഞതു അഞ്ചുവര്‍ഷമെങ്കിലും എടുക്കും. പക്ഷെ അതിനിടയില്‍ പുതിയ റേഡിയേഷന്‍ തെറാപ്പി കണ്ടുപിടിക്കാന്‍ അവര്‍ക്കു കഴിയുമെന്നു അവര്‍ കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *