നാമെല്ലാവരും പല പല വെബ്സൈറ്റുകള്‍ ദിവസേന സന്ദര്‍ശിക്കുന്നവരാണല്ലോ? ഈ സാങ്കേതിക വിദ്യയുടെ ഈ കാലത്ത് എല്ലാം ഓണ്‍ലൈനില്‍ ആണല്ലോ?? നമ്മളില്‍ പലര്‍ക്കും സ്വന്തമായി ഒരു വെബ്സൈറ്റ് തുടങ്ങാന്‍ ആഗ്രഹമുള്ളവരായിരിക്കും. എങ്ങനെ ഒരു സൈറ്റ് തുടങ്ങാമെന്ന് അറിയാമെങ്കിലും വെബ് ഡിസൈഗ്നര്മാര് അതിനു നല്ല ചാര്‍ജ് ആണ് ഈടാക്കുന്നത്. പക്ഷെ അവരുടെ സഹായമില്ലാതെ തന്നെ നമ്മുക്ക് ഒരു നല്ല വെബ്സൈറ്റ് ഉണ്ടാക്കാം. അതിനെക്കുറിച്ചാണീ ലേഖനം. പണം ഒന്നും ചിലവാക്കാണ്ടെയും നമ്മുക്ക് വെബ്സൈറ്റുകള്‍ നിര്‍മ്മിക്കാം അതിനെക്കുറിച്ച് അടുത്ത ലേഖനത്തില്‍ ഞങ്ങള്‍ നിങ്ങളുടെ മുന്പില് വരുന്നതാണ്..
വെബ്സൈറ്റിനു ഒരു പേരു കണ്ടെത്തുക
എന്താണു നമ്മുക്ക് ആള്‍ക്കാരുമായി പങ്കുവെക്കാനുള്ളത് എന്നാദ്യം തീരുമാനിക്കുക. അതിനു അനുസരിച്ചു ഒരു പേര് കണ്ടെത്തുക. വെബ് സൈറ്റിന്റെ പേരിനു അത്ര പ്രാധാന്യം ഇല്ലെങ്കിലും, ഒരു നല്ല പേരു ആളുകള്‍ക്ക് ഓര്‍ത്തു വെക്കാന്‍ എളുപ്പമായിരിക്കും. എന്തിരുന്നാലും ഒരു പേരിനേക്കാള്‍ നമ്മളുടെ സൈറ്റിലെ ഉള്ളടക്കം ആളുകളെ വെബ്സൈറ്റിലേക്ക് ആകര്‍ഷിക്കും.
നല്ല ഒരു വെബ് ഹോസ്റ്റിങ്ങ് നല്കുന്ന സേവന ദാതാവിനെ കണ്ടെത്തുക
അടുത്തതായി നമ്മള് ഒരു നല്ല വെബ് ഹോസ്റ്റിങ്ങ് സേവന ദാതാവിനെ കണ്ടെത്തുക. നമ്മള് ഒന്നു ഗൂഗിളില്‍ പരതിയാല്‍ നിരവധി സേവനദാതാക്കളെ കിട്ടുന്നതാണ്.
ചില നല്ല സേവനദാതാക്കളെ താഴെക്കൊടുക്കുന്നു. ഒരു കാര്യം ശ്രദ്ധിക്കേണ്ടത്, താഴെപ്പറയുന്ന ഒരു ദാതാക്കളുമായും omgknowledge.com നു ഒരു ബന്ധവുമില്ല. നിങ്ങള്‍ അവയുടെ പ്ലാനുകളും റേറ്റിങ്ങുകളും നോക്കി സ്വയം തിരഞ്ഞെടുക്കുക.
മുകളില്‍ പറഞ്ഞത് കൂടാതെ കുറെ നല്ല സേവന ദാതാക്കളും ഉണ്ട്. നിങ്ങളുടെ ബഡ്ജറ്റ് നോക്കി ഒരു നല്ല പ്ലാന്‍ തിരഞ്ഞെടുക്കുക.
നല്ല ഒരു പ്ലാന്‍ തിരഞ്ഞെടുക്കുക.
നിങ്ങളുടെ ആവശ്യവും ബഡ്ജറ്റും നോക്കി ഒരു നല്ല പ്ലാന്‍ തിരഞ്ഞെടുക്കുക. എല്ലാ ദാതക്കളും അവരുടെ പ്ലാനുകള്‍ തിരഞ്ഞെടുക്കാന്നതിനൊപ്പം നമ്മളുടെ വെബ് സൈറ്റിന്റെ പേരു രെജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്നതാണ്.
വേര്‍ഡ്പ്രെസ് ഇന്‍സ്റ്റാള്‍ ചെയ്തു വെബ് സൈറ്റ് നിര്‍മ്മിക്കുക
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആള്ക്കാര് ഉപയോഗിക്കുന്നതാണ് വേര്‍ഡ്പ്രസ് പ്ലാറ്റ് ഫോം. എല്ലാ സേവനദാതാക്കളും വേര്‍ഡ്പ്രെസ് സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വേര്‍ഡ്പ്രെസ്സിന്റെ ഗുണം അതില്‍ എണ്ണിയാല്‍ ഒടുങ്ങാത്തത്രെം തീമുകള്‍ ഉണ്ടെന്നതാണ്. അതു പോലെ പ്ലഗ്ഗിന്‍സ് എന്ന് വിളിക്കപ്പെടുന്ന സപ്പോര്‍ട്ടിങ്ങ് സോഫ്റ്റ് വേര്സും.
വേര്‍ഡ്പ്രെസ് ഇന്‍സ്റ്റാള്‍ ചെയ്ത ഉടനെ താഴെപ്പറയുന്ന കാര്യങ്ങള്‍ ചെയ്യുക, പൂര്‍ണ്ണമായ ഒരു വെബ് സൈറ്റ് നിങ്ങള്‍ക്ക് ലഭ്യമാകും
- അഡ്മിന് പാനലില്‍ ലോഗിന്‍ ചെയ്യുക
- ലോഗിന്‍ ചെയ്യാനായി www.yoursitename.com/wp-admin ( yoursitename.com എന്നതു നിങ്ങളുടെ സ്വന്തം സൈറ്റിന്റെ അഡ്രസ്സ് ആണ്) എന്ന വിലാസത്തില്‍ കയറുക.
- യൂസര്‍ നേയിമും പാസ്സ്വേര്‍ഡും ഉപയോഗിച്ചു ലോഗിന്‍ ചെയ്യുക
- പോസ്റ്റുകളില്‍ പോയി ഡിഫാള്‍ട് പോസ്റ്റൂകള്‍ ഡിലീറ്റ് ചെയ്യുക
- പ്ലഗ്ഗിന്സില് പോയി ഇന്‍സ്റ്റാള്‍ ചെയ്ത എല്ലാ പ്ലഗ്ഗിന്സും അണിന്‍സ്റ്റാള്‍ ചെയ്യുക. കാരണം ആവശ്യമുള്ള പ്ലഗ്ഗിന്‍സ് നമ്മള്‍ക്കു പിന്നീട് ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്.
- തീമുകള്‍ തിരഞ്ഞെടുക്കാനായി തീംസ് സെക്ഷനില്‍ പോകുക.
- നമ്മുടെ വെബ്സൈറ്റിന്റെ ഉദ്ദേശം അനുസരിച്ചു തീമുകള്‍ തിരഞ്ഞെടുക്കുക
- ഡെമോ കണ്ടെന്റുകള് ഉള്ള തീമുകള്‍ നോക്കി തിരഞ്ഞെടുക്കുക
- തീമുകള്‍ തിരഞ്ഞെടുത്ത് ആക്റ്റിവേറ്റു ചെയ്യുക
- ഓരോ തീമുകളുടെയും തീം ഇമ്പോര്ട്ടറുകള് ഉപയോഗിച്ചു അതിന്റെ ഡെമോകള്‍ ഇമ്പോര്‍ട്ട് ചെയ്യുക.
- നമ്മളൂടെ സൈറ്റിനു ആവശ്യമായ പ്ലഗ്ഗിന്സുകള് ഇന്‍സ്റ്റാള്‍ ചെയ്യുക
- അവശ്യം വേണ്ട പ്ലഗ്ഗിന്സുകള്
- സൈറ്റ് കിറ്റ് ബൈ ഗൂഗ്ഗിള്‍ – നമ്മൂടെ സൈറ്റിന്റെ ട്രാഫിക്കു മോണീറ്റര് ചെയ്യാനും, ഗൂഗ്ഗിള്‍ ആഡ്സ് ഉപയോഗിക്കാനും സഹായകം ആണ്.
- യോസ്റ്റ് – നല്ല ഒരു SEO പ്ലഗ്ഗിന് ആണ്
- ന്യൂസ് ലെറ്റര്‍ – സബ്സ്ക്രൈബേര്സിനു ന്യൂസ് ലെറ്റര്‍ അയക്കാന്‍ സഹായകം ആണ്.
- വിവിധ തീമുകളെ പറ്റി യൂറ്റൂബില്‍ നിരവധി വീഡിയോകള്‍ ലഭ്യമാണ്. അവ ഒരു നല്ല സൈറ്റ് ഉണ്ടാക്കാന്‍ നിങ്ങളെ സഹായിക്കും.
ഫ്രീയായി വെബ്സൈറ്റ് ഹോസ്റ്റ് ചെയ്യുന്നതിനെകുറിച്ച് അടുത്ത ലേഖനത്തില്‍.
One Reply to “നിങ്ങള്‍ക്കും സ്വന്തമായി ഒരു വെബ്സൈറ്റ് തുടങ്ങാം!! വെബ് ഡിസൈഗ്നറുടെ സഹായമില്ലാതെ തന്നെ!!”