തമോഗര്‍ത്തങ്ങള്‍ എന്താണെന്നു മനസ്സിലാക്കാം.

നമ്മള്‍ പലപ്പോഴും കേള്‍ക്കുന്ന ഒരു പഥപ്പ്രയോഗമാണ് തമോഗര്‍ത്തം എന്നത്. പക്ഷേ അതെന്താണെന്ന് പൂര്‍ണ്ണമായും മനസ്സിലാക്കാത്തവര്‍ക്ക് വേണ്ടിയാണീ ലേഖനം.

പേരിലൊരു ഗര്‍ത്തമുണ്ടെങ്കിലും ശരിക്കും തമോഗര്‍ത്തത്തില്‍ ഗര്‍ത്തമൊന്നും ഇല്ല. തമോഗര്‍ത്തമെന്നതു വളരെയധികം വസ്തുക്കള്‍ വളരെ ദൃഢമായി ഒരുമിച്ചു നില്‍ക്കുന്ന ബഹിരാകാശത്തെ ഒരു സ്ഥലം ആണ്. ഈ വസ്തുക്കളുടെ പിണ്ഡം വളരെ അധികമായതുകൊണ്ട് അവിടെ ഗുരുത്വാകര്‍ഷണവും വളരെ കൂടുതല്‍ ആയിരിക്കും. ഗുരുത്വാകര്‍ഷണം വളരെക്കൂടുതല്‍ എന്ന് വെച്ചാല്‍ പ്രകാശം പോലും കടത്തിവിടാന്‍ സമ്മതിക്കാത്തത്രെം ആകര്‍ഷണം. അതിനാല്‍ത്തന്നെ അവ ഈ പ്രപഞ്ചത്തിലെ ഏറ്റവും തീവ്രമായ ഒരു സ്ഥലമായി മാറുന്നു.

പിണ്ഡം മാത്രമല്ല സാന്ദ്രതയും അവിടെ വളരെക്കൂടുതല്‍ ആണ്. അതായതു ന്യൂയോര്‍ക്ക് നഗരത്തിന്‍റെ വലുപ്പമുള്ള ഒരു തമോഗര്‍ത്തത്തിനു നമ്മുടെ സൂര്യന്‍റെ അത്രയും പിണ്ഡവും ഗുരുത്വാകര്‍ഷണവും ഉണ്ടാകും.  

സാധാരണയായി സുര്യന്‍റെ 10 ഇരട്ടിയെങ്കിലും വലുപ്പമുള്ള ഭീമാകാരന്മാരയ നക്ഷത്രങ്ങളില്‍ നിന്നാണു തമോഗര്‍ത്തങ്ങള്‍ ഉണ്ടാകുന്നത്. ഒരു ഭീമന്‍ നക്ഷത്രം അത് നശിക്കുമ്പോള്‍ അവ ചുരുങ്ങി ചുരുങ്ങി ഒരു ചെറിയ കറുത്ത പൊട്ടായി മാറുന്നു, പക്ഷേ ആ  ചെറിയ പോട്ടിനു ആ നക്ഷത്രത്തിന്‍റെ അത്രയും തന്നെ പിണ്ഡവും ഗുരുത്വാകര്‍ഷണവും കാണും. ഇങ്ങനെയുണ്ടാകുന്ന തമോഗര്‍ത്തങ്ങളെ സ്റ്റെല്ലാര്‍ തമോഗര്‍ത്തങ്ങള്‍ എന്നു പറയുന്നു.

Pictorial representation of stellar black holes

നമ്മുടെ മില്‍ക്കീവേയില്‍ തന്നെ ഇത്തരത്തിലുള്ള 100 മില്ലിയണ്‍ തമോഗര്‍ത്തങ്ങള്‍ ഉണ്ടെന്നാണു അനുമാനിക്കുന്നതു. കൂടാതെ ഓരോ സെക്കന്ഡിലും പുതിയ ഒരെണ്ണം രൂപപ്പെടുന്നുമുണ്ടത്രെ!! 

പക്ഷേ  സൂര്യനെപ്പോലെ ചെറിയ ഇടത്തരം നക്ഷത്രങ്ങള്‍ നശിക്കുമ്പോള്‍ അവയ്ക്കു തമോഗര്‍ത്തങ്ങള്‍ ആകാന്‍ കഴിയുകയില്ല. നേരെ മറിച്ചു അവ നശിക്കുമ്പോള്‍ ചെറിയ ഗ്രഹസമാനമായ വസ്തുവായി മാറുന്നു, അതിനെയാണു ശാസ്ത്രജ്ഞര്‍ വെള്ളക്കുള്ളന്മാര്‍ എന്ന് വിളിക്കുന്നത്.

സ്റ്റെല്ലാര്‍ തമോഗര്‍ത്തങ്ങള്‍ വളരെ പൊതുവായിക്കാണപ്പെടുന്ന തമോഗര്‍ത്തങ്ങള്‍ ആണ്. പക്ഷെ അവ വളരെ ചെറുതും ആണ്. തമോഗര്‍ത്തങ്ങളിലെ വമ്പന്മാര്‍ക്കു പറയുന്ന പേരാണ് സൂപ്പര്‍ മാസ്സീവ് തമോഗര്‍ത്തങ്ങള്‍. അവയില്‍ മില്ലിയണ്‍ കണക്കിനു- ചിലപ്പോള്‍ ബില്ലിയണ്‍ കണക്കിനു- നക്ഷത്രങ്ങള്‍ ഉണ്ടാകും. അവയെയാണ് ഈ പ്രപഞ്ചത്തിലെ ഏറ്റവും ശക്തമായ വസ്തുക്കളായി കണക്കാക്കുന്നത്. അവയാണു കോടിക്കണക്കിനു നക്ഷത്രങ്ങളെ ഒരുമിച്ചു നിര്‍ത്തി ഒരു ഗാലക്സി രൂപപ്പെടുത്തുന്നത്. മില്‍ക്കീവേ ഗാല്‍ക്സിയെ പിടിച്ചു നിര്‍ത്തുന്ന അത്തരത്തിലുള്ള തമോഗര്‍ത്തത്തിന്‍റെ പേരാണ് Sagittarius A*.

Pictorial representation of Super Massive Black Holes

തമോഗര്‍ത്തത്തിലൂടെ ഒന്നും കടന്നു പോകുകയില്ല, എക്സ്റേ പോലും.അതുകൊണ്ട് തന്നെ അവയെ കാണാന്‍ സാധ്യമല്ല. ശാസ്ത്രജ്ഞര്‍ അവയുടെ ചുറ്റുപാടുകള്‍ നിരീക്ഷിച്ചിട്ടാണു തമോഗര്‍ത്തങ്ങളെക്കുറിച്ചു പടിക്കുന്നത്.    

One Reply to “തമോഗര്‍ത്തങ്ങള്‍ എന്താണെന്നു മനസ്സിലാക്കാം.”

Leave a Reply

Your email address will not be published. Required fields are marked *